Hide Chords
Font Size
Change Key (Scale)
എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ എൻ കണ്ണുനീർ മുറ്റും തോർന്നീടുമെ ആനന്ദത്താൽ നിറഞ്ഞിടുമെ പ്രാണ പ്രീയന്റെ ചാരവെ എത്തീടുമ്പോൾ (2) യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെ ദൂത ഗണങ്ങളോട് ചെർന്നാരാധിക്കും (2) ഹല്ലേലുയ്യ ഹോശന്ന ആമേൻ ഹല്ലെലൂയ്യ ഹോശന്ന (2) കൂരിരുൾ തിങ്ങീടും പാതകളിൽ കാലുകളിടറാതെ നടത്തിടുന്നോൻ ആശകൾ എല്ലാം നശിച്ചീടിലും പ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ (2) യുഗാ യുഗങ്ങൾ വാഴുംമെൻ ഇൗ ലോക ജീവിത യാത്രയതിൽ അങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക് ആയുസ്സിൻ ഓരോ നിമിഷത്തിലും അഭിഷേകത്താലെന്നെ നയിച്ചീടുക (2) യുഗാ യുഗങ്ങൾ വാഴുംമെൻ ഇഹത്തിലെ ഭാരങ്ങളേറീടിലും സ്വർഗ്ഗീയ സന്തോഷം മതിയെനിക്ക് ജീവൻ എന്നേശുവിൽ അർപിച്ചിട്ടു നിത്യത നേടുന്നതെൻ ആശയെ (2) യുഗാ യുഗങ്ങൾ വാഴുംമെൻ